14 April Wednesday
എസ്‌എസ്‌എൽസി പരീക്ഷ

ആധിയില്ലാതെ
ആദ്യദിനം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ചങ്കാണ് സഹോ... ബൈക് അപകടത്തിൽ കൈകാലുകൾക്ക്  പരിക്കേറ്റ എസ്എസ്എൽസി പരീക്ഷാർത്ഥി ഗിരി രാജീവിനെ സഹപാഠികൾ താങ്ങിയെടുത്ത് പരീക്ഷ ഹാളിൽ  നിന്നും വാഹനത്തിനരികിലേക്കു  കൊണ്ടുവരുന്നു. കോട്ടയം എം ഡി സെമിനാരി എച്ച് എസ് എസിൽ നിന്ന്. ആദ്യദിനം മലയാളം പരീക്ഷയായിരുന്നു

കോട്ടയം 
 ജില്ലയിലെ 252 സ്കൂളുകളിലായി 19,000ലധികം വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ സ്‌കൂളുകളിൽ കർശനമായി പാലിച്ചു. പരീക്ഷ എളുപ്പമായിരുന്നെന്നും ആദ്യദിനത്തിൽ ഭയമില്ലാതെ പരീക്ഷയെഴുതാൻ കഴിഞ്ഞെന്നും  കുട്ടികൾ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ 66 സർക്കാർ സ്കൂളുകളും 168 എയ്ഡഡ്  സ്കൂളുകളും 12 അൺ എയ്ഡഡ് സ്കൂളുകളും ആറ് ടെക്നിക്കൽ സ്കൂളുകളും ഉൾപ്പെടുന്നു. 
പരീക്ഷ എഴുതുന്നവരിൽ 10,153 പേർ  ആൺകുട്ടികളും 9631 പേർ പെൺകുട്ടികളുമുണ്ട്‌. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 2078 പേരും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 298 പേരുമുണ്ട്.
ഒരു ബെഞ്ചിൽ രണ്ടു പേർ വീതം എന്ന ക്രമത്തിൽ 20 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ പരീക്ഷ എഴുതിയത്‌. കോവിഡ്  ബാധിച്ചവർക്കും ക്വാ‍റന്റയിനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേക മുറികൾ സജ്ജീകരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top