21 October Monday

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍: സ്ഥലമുടമകള്‍ രേഖകള്‍ നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
കോട്ടയം
മുളന്തുരുത്തി റെയിൽപ്പാത ഇരട്ടിപ്പിക്കലിനായി മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട് വില്ലേജുകളിൽ ഏറ്റെടുത്തിട്ടുള്ള ഭൂമിയുടെ ഉടമസ്ഥർ ബന്ധപ്പെട്ട രേഖകൾ നൽകണം. ഇതിനായി അതിരമ്പുഴ വില്ലേജിൽപ്പെട്ടവർക്ക് 26നും പെരുമ്പായിക്കാട് വില്ലേജിൽപ്പെട്ടവർ 27നും മുട്ടമ്പലം വില്ലേജിൽപ്പെട്ടവർക്ക്‌ ഒക്ടോബർ അഞ്ചിനും എൽഎ റയിൽവേ സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ പകൽ 10.30 മുതൽ എൻക്വയറി നടത്തും.
 അസൽ ആധാരം, മുന്നാധാരം, തന്നാണ്ടിലെ കരംതീർത്ത രസീത്, വില്ലേജ് ഓഫീസിൽനിന്നുള്ള പൊസെഷൻ ആൻഡ് നോൺ അറ്റാച്ച്‌മെന്റ്‌ സർട്ടിഫിക്കറ്റ്, സബ് രജിസ്ട്രാർ ഓഫീസിൽനിന്നുള്ള ബാധ്യത രഹിത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, അനന്തരവകാശ സർട്ടിഫിക്കറ്റ്(ആവശ്യമുള്ള പക്ഷം) എന്നിവയുടെ അസലും പകർപ്പും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം. വിവരങ്ങൾ അതത് വില്ലേജിൽ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും.
 
 
പ്രധാന വാർത്തകൾ
 Top