18 September Wednesday
കശ്‌മീർ

ജനതയുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കാഞ്ഞിരപ്പള്ളി
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച് പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായുടെ വിവിധ കേന്ദ്രങ്ങളിൽ റാലിയും യോഗവും നടന്നു. പാറത്തോട്ടിൽ റാലിക്ക് ശേഷം നടന്ന യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഷാനവാസ് ഉദ്‌ഘാടനം ചെയ്തു. പി കെ ബാലൻ, പി ആർ പ്രഭാകരൻ, വി ആർ രവിചന്ദ്രൻ, വി എം ഷാജഹാൻ, പി കെ കരുണാകരപിള്ള, സാജൻ വർഗീസ്, ഹംസ എന്നിവർ സംസാരിച്ചു.
 മുണ്ടക്കയത്ത് റാലിക്ക് ശേഷം നടന്ന യോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, എം ജി രാജു എന്നിവർ സംസാരിച്ചു.കാഞ്ഞിരപ്പള്ളിയിൽ റാലിക്ക് ശേഷം ചേർന്ന യോഗത്തിൽ പി കെ നസീർ, വി എൻ രാജേഷ്, ടി കെ ജയൻ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട 
എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  സിപിഐ ലോക്കൽ സെക്രട്ടറി നൗഷാദ്‌ അധ്യക്ഷനായി. യോഗത്തിൽ കെ എം ബഷീർ സ്വാഗതം പറഞ്ഞു സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്‌  ഉദ്‌ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യക്കോസ്, എൻസിപി മണ്ഡലം സെക്രട്ടറി വി വി ജോസ്, സിപിഐ ജില്ലാ കൗൺസിൽ അംഗം സി കെ മുജീബ് , ഈരാറ്റുപേട്ട സഹകരണ ബാങ്ക് പ്രിസിസന്റ് എം എച്ച് ഷനീർ, ജെഡിഎസ് മണ്ഡലം സെക്രട്ടറി മാഹിൻ തലപ്പള്ളി എന്നിവർ സംസാരിച്ചു, കെ എൻ ഹുസൈൻ  നന്ദി പറഞ്ഞു.
പാലാ
പാലാ ആശുപത്രി ജങ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ എൻസിപി നേതാവ് മാണി സി കാപ്പൻ ഉദ്‌ഘാടനംചെയ്തു. സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ ബാബു കെ ജോർജ്, ഷാർലി മാത്യു, ജോസ് പാറേക്കാട്ട്, ബാബു മുകാല, വി എൽ സെബാസ്റ്റ്യൻ, സുദർശൻ കെ, അഡ്വ. സണ്ണി ഡേവിഡ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ ഉണ്ടായി.
 അഭിഭാഷകരുടെ പ്രതിഷേധ കൂട്ടായ്മ
പാലാ
കശ്മീരിന് നൽകിയിരുന്ന പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്റെ  നടപടിക്കെതിരെ അഭിഭാഷകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പാലാ കോർട്ട് സെന്റർ  കോടതി സമുച്ചയത്തിൽ നടത്തിയ പ്രതിഷേധ പരിപാടി  ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ അഡ്വ. ജോഷി ജേക്കബ്, അഡ്വ. എസ്‌ അഭിജിത്, അഡ്വ.പി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top