26 May Tuesday

പുഞ്ചകൃഷി; കൊയ്‌ത്തിന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കോട്ടയം
ജില്ലയിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷി കൊയ്ത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിൽ 4500 ഏക്കർ സ്ഥലത്താണ് നിലവിൽ നെല്ല് കൊയ്ത്തിനു പാകമായി നിൽക്കുന്നത്.
 വേനൽമഴമൂലം കർഷകർക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതിനാൽ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങൾ ലഭ്യമാക്കാൻ ഏജന്റുമാർ ശ്രദ്ധിക്കണമെന്ന് കലക്ടർ പി കെ സുധീർ ബാബു നിർദേശിച്ചു. യന്ത്രങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി.
അധികമായി ആവശ്യം വരുന്ന യന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. കൊയ്ത്തിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പാടശേഖര സമിതികൾ ശ്രദ്ധിക്കണം.
പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി തോമസ്, ഡിവൈഎസ്‌പി ശ്രീകുമാർ, ജനപ്രതിനിധികൾ പാടശേഖര സമിതി ഭാരവാഹികൾ, കൊയ്ത്തു മെതി യന്ത്രങ്ങളുടെ ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top