19 September Saturday

പരസ്പരം കഥാ-കവിതാ പുരസ്‌കാരത്തിന്‌ രചനകൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
അയ്മനം
പരസ്പരം മാസികയുടെ   14-ാമത് എം കെ കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിനും 9-മത് അയ്മനം കരുണാകരൻ കുട്ടി സ്മാരക കഥാ പുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു.കവിത 32 -വരികളിലും കഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡിടിപി ചെയ്ത മൂന്നു കോപ്പികൾ ഫോട്ടോയും ബയോഡേറ്റായും ചേർത്ത് 2020 ഒക്ടോബർ 31-നു മുമ്പു ലഭിക്കത്തക്കവിധം എഡിറ്റർ, പരസ്പരം മാസിക, മര്യാത്തുരുത്തു പി ഒ, കോട്ടയം 686017 എന്ന വിലാസത്തിൽ അയയ്ക്കുക. രചയിതാവിന്റെ പേരു്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തുക. പ്രായപരിധിയില്ല.എന്നാൽ വിദ്യാർഥികളായവർ ( സ്കൂൾ/കോളേജ് ) സ്ഥാപനത്തിന്റെ പേരും പഠന ക്ലാസ്സും രേഖപ്പെടുത്തുക.1001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 2021 ജനുവരിയിൽ ചേരുന്ന മാസികയുടെ 17-ാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. മികച്ച രചനകൾ മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. രചനകൾ കൊറിയൻ സർവ്വീസ് മുഖേന അയയ്ക്കാതിരിക്കുക. ഒരാൾക്ക് രണ്ടിനങ്ങളിലും മത്സരിക്കാവുന്നതാണ്. എന്നാൽ ഒന്നിൽ കൂടുതൽ രചനകൾ അയയ്ക്കുവാൻ പാടില്ല. ഒരിക്കൽ പുരസ്കാരം നേടിയവർ അതേ ഇനത്തിൽ മത്സരിക്കുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 9495188832. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top