19 September Saturday

വിടവാങ്ങിയത് ജനകീയനായ എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

അന്തരിച്ച മുൻ എംഎൽഎ പി നാരായണന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു

വൈക്കം
വൈക്കത്തിന്റെ വികസനത്തിൽ തന്റെ സാന്നിധ്യംകൊണ്ട് മുഖമുദ്ര പതിപ്പിച്ച മുൻ എംഎൽഎയും സിപിഐ നേതാവുമായിരുന്ന പി നാരായണന് നാടിന്റെ അന്ത്യാഞ്ജലി. ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ കിഴക്കേനടയിലെ ലക്ഷ്മിനാരായണ ഭവനിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. 
വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ നിരവധി പാലങ്ങളുടെ നിർമാണത്തിന് തുടക്കമിട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കുമരകവും വൈക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പുഴമുട്ട് പാലം, തട്ടാവേലി ജനകീയ പാലം, പഞ്ഞിപ്പാലം, മുറിഞ്ഞപുഴ പാലം, പാലാംകടവ് പാലം, പൊട്ടൻചിറ പാലം തുടങ്ങി നിരവധി പാലങ്ങളുടെ നിർമാണത്തിൽ മുഖ്യപങ്ക് വഹിച്ചു. വെച്ചൂരിൽ മോഡേൺ റൈസ് മില്ല് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്‌. വെള്ളൂർ ചങ്ങലപ്പാലം വൈക്കം ഓഗ്മെന്റേഷൻ കുടിവെള്ള പദ്ധതി എന്നിവക്ക് തുടക്കം കുറിച്ചു.  
മന്ത്രിമാരായ അഡ്വ. വി എസ് സുനിൽകുമാർ, പി തിലോത്തമൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ സികെ ആശ, അഡ്വ. മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി പി സജീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ കെ ഗണേശൻ, ഏരിയ സെക്രട്ടറി കെ അരുണൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, അസി. സെക്രട്ടറിമാരായ ആർ സുശീലൻ, അഡ്വ. വി കെ സന്തോഷ്‌കുമാർ, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, ജില്ലാ പ്രസിഡന്റ് ടി എൻ രമേശൻ, നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം ഡി ബാബുരാജ്, ജോൺ വി ജോസഫ്, എൻ എം മോഹനൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ അജിത്ത്, ദേവസ്വം ബോർഡ് വൈക്കം ഡെപ്യൂട്ടി കമീഷണർ ഇൻ ചാർജ് ഡി ജയകുമാർ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ആർ ഷാജി ശർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശകുന്തള, എം ഉഷാകുമാരി, ഡി സുനിൽകുമാർ, ടി അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ജി ബിജുകുമാർ, താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എസ് മധു, സെക്രട്ടറി എം സി ശ്രീകുമാർ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി വി ബിനേഷ്, സെക്രട്ടറി എം പി സെൻ, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. 
അനുശോചന പ്രവാഹം
വൈക്കം
മുൻ എംഎൽഎ പി നാരായണന്റെ വേർപാടിൽ അനുശോചന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, അഡ്വ. കെ രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യുട്ടീവ്‌ അംഗം കെ ഇ ഇസ്മയിൽ, ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കെ സി വേണുഗോപാൽ എംപി, കെ സി ജോസഫ് എംഎൽഎ, കെപിസിസി മുൻപ്രസിഡന്റ് വി എം സുധീരൻ, മുൻ എംഎൽഎ പി സി വിഷ്ണുനാഥ് എന്നിവർ അനുശോചിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top