14 August Friday
കലക്ടറുടെ അദാലത്ത്

ചങ്ങനാശേരിയിലെ പരാതികള്‍ ഇന്ന്‌ സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കോട്ടയം
കലക്ടർ എം അഞ്ജന 18 ന് നടത്തുന്ന ചങ്ങനാശേരി താലൂക്കുതല ഓൺലൈൻ അദാലത്തിലേക്കുള്ള പരാതികൾ ചൊവ്വാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ സ്വീകരിക്കും.  അക്ഷയ കേന്ദ്രങ്ങൾവഴി അപേക്ഷ മുഖേനയാണ്  പരാതി നൽകേണ്ടത്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല. 
വീടും സ്ഥലവും ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷൻ കാർഡ്, നിലം -തോട്ടം- പുരയിടം ഇനംമാറ്റം എന്നീ വിഭാഗങ്ങളിൽപെട്ടവ ഒഴികെയുള്ള പരാതികളാണ്  പരിഗണിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് 18 ന്  കലക്ടർ വീഡിയോ കോൺഫറൻസ് നടത്തുക. അപേക്ഷകർക്ക് കലക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.  തഹസിൽദാർ ഉൾപ്പെടെയുള്ള  മറ്റ് ഉദ്യോഗസ്ഥർ അതത് ഓഫീസുകളിൽനിന്ന് അദാലത്തിൽ പങ്കുചേരും.   

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top