17 January Friday
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനം

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റി അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

 

 
കോട്ടയം 
ജനുവരി എട്ടിന്റെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. കുപ്പിവെള്ള ഫാക്ടറി കെഡബ്ലുഎയിൽ നിലനിർത്തി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക, 
ജില്ലയിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
സ. വി മുരളീധരൻ നഗറിൽ(ഐഎംഎ ഹാൾ) നടന്ന സമ്മേളനം സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ ടി ഡി ജോസുകുട്ടി അധ്യക്ഷനായി. 
ജില്ലാ വൈസ് പ്രസിഡന്റ്‌ ടി ഗീതാകുമാരി രക്തസാക്ഷി പ്രമേയവും ജോയിന്റ്‌ സെക്രട്ടറി കെ സുരേഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി അമൃത്‌രാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പൊന്നപ്പൻ കണക്കും സംസ്ഥാന സെക്രട്ടറി കെ ടി മൊയ്തീൻകുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
 ജനറൽ സെക്രട്ടറി എം തമ്പാൻ, സംസ്ഥാന ട്രഷറർ പി ശശിധരൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം എൻ ഗോപകുമാർ, കെ ജി ബിന്ദു, സെക്രട്ടറിയറ്റംഗം എം എം ഹാഷിം, പ്രമോദ് എസ്‌ ധരൻ എന്നിവർ സംസാരിച്ചു. പി എസ്‌ സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു.  
ഇ ടി ജോസുകുട്ടി(പ്രസിഡന്റ്‌), വി അമൃത്‌രാജ്(സെക്രട്ടറി), കെ സുരേഷ് കുമാർ(ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗ ജില്ലാ കമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.
 
 
 
പ്രധാന വാർത്തകൾ
 Top