15 August Monday

63 ക്യാമ്പുകൾ; 1,971 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കോട്ടയം
മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 681 കുടുംബങ്ങളിൽനിന്നുള്ള 1,971 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.  മീനച്ചിൽ താലൂക്ക് -16, കാഞ്ഞിരപ്പള്ളി -നാല്‌, കോട്ടയം - 33, ചങ്ങനാശേരി- നാല്‌, വൈക്കം- ആറ്‌ എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 852 പുരുഷന്മാരും 784 സ്ത്രീകളും 335 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1,013 പേരെയും മീനച്ചിലിൽ 350 പേരെയും കാഞ്ഞിരപ്പള്ളിയിൽ 201 പേരെയും ചങ്ങനാശേരിയിൽ 236 പേരെയും വൈക്കത്ത് 171 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top