25 August Sunday

പൊലീസ് അസോ. ജില്ലാ സമ്മേളനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

  

ഏറ്റുമാനൂർ 
പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കും.
ശനിയാഴ്ച പകൽ  2.30 -ന് കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇ എൻ സിബിമോൻ അധ്യക്ഷനാകും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10 ന് സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ സുരേഷ് കുമാർ അധ്യക്ഷനാകും.  കെ സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി എസ് സാബു ഉദ്ഘാടനം ചെയ്യും.  സംഗീത ചിത്ര സമന്വയം, കോമഡി ടൈം എന്നീ  കലാപരിപാടികളുമുണ്ട്.
 
  
 
പ്രധാന വാർത്തകൾ
 Top