22 August Thursday

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
കറുകച്ചാൽ
രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ആംബുലൻസ് ഡ്രൈവർ മല്ലപ്പള്ളി സ്വദേശി കുരുവിള ഈപ്പ(40)ന് കാലിന് സാരമായി പരിക്കേറ്റു. വെള്ളിയാഴ‌്ച പകൽ 11.30 ഓടെ ചങ്ങനാശേരി–-- വാഴൂർ റോഡിൽ കറുകച്ചാൽ നെത്തല്ലൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. 
മല്ലപ്പള്ളിയിൽനിന്നും പനിബാധിതനായ രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.
 ദിശതെറ്റി എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട  റോഡരികിലെ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡരികിൽ നിന്നവർ ഓടി മാറിയതിനാലാണ‌് രക്ഷപ്പെട്ടത‌്. 
  നാട്ടുകാർ ഇടപെട്ട‌് രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു. കാൽമുട്ടിന് പരിക്കേറ്റ കുരുവിളയെ മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വാഴൂർ റോഡിൽ ഗതഗാതഗം തടസ്സപ്പെട്ടെങ്കിലും  കറുകച്ചാൽ പൊലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.
 
 
പ്രധാന വാർത്തകൾ
 Top