ഈരാറ്റുപേട്ട
മദ്യപിച്ച് വാഹനമോടിച്ച് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കീരിയാതോട്ടം വലിയവീട്ടിൽ മുഹമ്മദ് യാസീനെ(37)യാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ്ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിതവേഗതയിൽ വാഹനം ഓടിച്ചിരുന്നു. ഇതിനിടെ ഈരാറ്റുപേട്ട മുതൽ ചേന്നാട് കവല വരെയുള്ള ഭാഗങ്ങളിൽ മറ്റ് വാഹനങ്ങളെ ഇടിച്ചുവീഴ്ത്തി. ബൈക്കിൽ യാത്രചെയ്ത ചെമ്മലമറ്റം സ്വദേശി ശ്രീരാഗിനെയും ഇയാളോടൊപ്പം ഉണ്ടായിരുന്ന അഖിലിനെയും ഇടിച്ചുവീഴ്ത്തി
ഗുരുതരമായി പരിക്കേൽപ്പിച്ചു. ശ്രീരാഗിനെ പാലാ മാർസ്ലിവാ ആശുപത്രിയിലും അഖിലിനെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..