17 January Friday

സഹകരണ പെൻഷൻകാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
കോട്ടയം
പെൻഷൻകാരുടെ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള കോ–- ഓപറേറ്റീവ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കോട്ടയം ടെമ്പിൾ കോർണറിൽ നിന്നാരംഭിച്ച മാർച്ച്‌ കാർഷിക ഗ്രാമ വികസന ബാങ്ക്‌ പ്രസിഡന്റ്‌ ഗോപകുമാറും കലക്ടറേറ്റിന്‌ മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനും ഉദ്‌ഘാടനംചെയ്‌തു. കെ എം തോമസ്‌, വി ജി വിജയകുമാർ, എം എൻ ഗോപാലകൃഷ്‌ണ പണിക്കർ, പി ജി വേലായുധൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ജെ മാത്യു തെങ്ങുംപ്ലാക്കൽ നന്ദി പറഞ്ഞു. 
സഹകരണ പെൻഷൻ നിയമം പരിഷ്‌കരിക്കുക, ജീവനക്കാരുടേതിന്‌ തുല്യമായ ക്ഷാമബത്ത പെൻഷൻകാർക്കും അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top