27 May Wednesday

വെറുതെ ഇരിക്കേണ്ട; പച്ചക്കറി കൃഷിചെയ്യാം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
കോട്ടയം
ലോക്ക്ഡൗൺ ദിനങ്ങൾ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ്. 
എല്ലാ വീടുകളിലും പച്ചക്കറി കൃഷിചെയ്യാൻ വിത്ത് ലഭ്യമാക്കുന്ന ജീവനി പദ്ധതിക്ക് ശനിയാഴ്‌ച ജില്ലയിൽ തുടക്കമായി.
   ആറിനം പച്ചക്കറി വിത്തുകളടങ്ങിയ ഒരു പാക്കറ്റ് വീതമാണ് ഒരു വീട്ടിലേക്ക് നൽകുക. ചീര, വെണ്ട, മുളക്, തക്കാളി, പയറ്, വഴുതന എന്നിവയുടെ വിത്തുകൾ.  സർക്കാർ ഫാം, വിഎഫ്പിസികെ എന്നിവിടങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചത്. 
ഇരുപത് രൂപ വില വരുന്ന വിത്ത്‌ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പ്രവർത്തനം. 
കൃഷിഭവനുകൾ വഴിയാണ് പ്രധാന വിതരണം. തിരക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിതരണ സംവിധാനം  ക്രമീകരിക്കണമെന്ന് കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
   വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ പി കെ സുധീർ ബാബു കലക്ടറേറ്റിൽ നിർവഹിച്ചു. കൃഷി സംബന്ധിച്ച മാർഗനിർദേശങ്ങൾക്കായി പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ( 0481 2562263) ബന്ധപ്പെടാം.
 
 
പ്രധാന വാർത്തകൾ
 Top