11 August Tuesday

ഉയരുന്നു, ഇല്ലിക്കൽകല്ല്

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ഇല്ലിക്കല്‍ കല്ല് വിനോദസഞ്ചാര കേന്ദ്രം വികസന പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോകോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം
കോട്ടയത്തിന്റെ പ്രിയപ്പെട്ട ടൂറിസം സ്‌പോട്ടായ ഇല്ലിക്കൽകല്ലിൽ വൻ വികസന പദ്ധതികൾക്ക്‌ തുടക്കമായി.ഡിടിപിസി മുഖേന ടൂറിസം വകുപ്പ് മൂന്നു കോടി രൂപയുടെ വികസന പദ്ധതികളാണ്  നടപ്പാക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ നിർമാണോദ്‌ഘാടനം നടത്തി. പ്രവേശന കവാടം, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, ടോയ്‌ലറ്റ് സമുച്ചയം, കഫ്‌റ്റീരിയ, കോട്ടേജുകൾ, കടമുറികൾ, വ്യൂ പോയിന്റ്, നടപ്പാത തുടങ്ങിയ സൗകര്യങ്ങൾ ക്രമീകരിക്കും.
  മൂന്നിലവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ എം അഞ്ജന വീഡിയോയിലൂടെ പദ്ധതി അവതരിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രേംജി,  പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സെബാ സ്റ്റ്യൻ, പി എസ് ബാബു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ, ബ്ലോക്ക് പഞ്ചായത്തംഗം സജീവൻ ഗോപാലൻ, പഞ്ചായത്തംഗങ്ങളായ ഷാജി ജോൺ, ഡാലിയ ജോസഫ്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top