15 May Saturday

വാക്‌സിൻ ചലഞ്ചിൽ പങ്കാളികളാകുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
കോട്ടയം 
സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ ചലഞ്ചിൽ പങ്കാളികളാകണമെന്ന്‌  കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏരിയ സമ്മേളനങ്ങൾ ആഹ്വാനം ചെയ്‌തു.  ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വെർച്വൽ സമ്മേളനങ്ങളാണ് നടന്നത്. കോട്ടയം ടൗൺ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. കെ എം ദിലീപ്  ഉദ്‌ഘാടനം ചെയ്തു. 
  ഭാരവാഹികൾ: പ്രസിഡന്റ് –- ഷിബു ഗണേഷ്, വൈസ് പ്രസിഡന്റ്മാർ –- ഡോ. രശ്മി ചന്ദ്രൻ, വിഷ്ണു എം പ്രകാശ്, സെക്രട്ടറി – വി ആർ- രാകേഷ്‌, ജോയിന്റ്‌ സെക്രട്ടറിമാർ –- ആർ രഞ്ജിത്, ഹഫീസ് മുഹമ്മദ്, ട്രഷറർ –- ശരത് മോഹൻ, വനിതാ കൺവീനർ –- കെ എസ്‌ രമാദേവി. 
  വൈക്കം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ ആർ സുന്ദർലാൽ  ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രസിഡന്റ് –- മാത്യു കെ ഡാനിയൽ, വൈസ് പ്രസിഡന്റ്മാർ –- ഡോ. ബി അനിൽകുമാർ, ശ്രീദേവി എൻ നമ്പൂതിരി, സെക്രട്ടറി –- പി എം സുനിൽകുമാർ, ജോയിന്റ്‌ സെക്രട്ടറിമാർ –- വിജിത്‌ വിജയൻ, അഞ്ജു മോഹൻ, ട്രഷറർ –- ഇ കെ നമിത, വനിതാ കൺവീനർ –- അമ്പിളി രാജ്.
  കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രസിഡന്റ് –- വി ഷിജുകുമാർ, വൈസ് പ്രസിഡന്റ്മാർ –- സുഭാഷ് ചന്ദ്, ടി ജി സത്യപാൽ, സെക്രട്ടറി –- ഷമീർ വി  മുഹമ്മദ്, ജോയിന്റ്‌ സെക്രട്ടറിമാർ –- ഡോ. അരുൺ രാജ്, കെ എ അജേഷ്, ട്രഷറർ –- സാജൻ ഫിലിപ്പ്, വനിതാ കൺവീനർ –- എസ്‌ വിധുമോൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top