16 April Friday

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലൈഫ്സ്റ്റൈൽ ചേഞ്ച്‌ ക്ലനിക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
പാലാ
ലോക ഒബിസിറ്റി ദിനത്തോടനുബന്ധിച്ച് മാർസ്ലീവാ മെഡിസിറ്റിയി ൽലൈഫ്സ്റ്റൈൽ ചേഞ്ച് ക്ലനിക്ആരംഭിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ്‌ പടിഞ്ഞാറേക്കര ക്ലിനിക് ഉദ്‌ഘാടനംചെയ്തു. എൻഡോക്രൈനോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക്‌. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമായി ഇതിനോടകം മാറിക്കഴിഞ്ഞ ഒന്നാണ് അമിതവണ്ണം.
ജോലിഭാരം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം, ജീവിതശൈലിയിലെ അപാകം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം അമിതവണ്ണത്തിന്‌ കാരണമാവുന്നു. ഇത്തരം പ്രശനങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്നതിനൊപ്പം അമിതവണ്ണത്തെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ക്ലിനിക്‌ തുടങ്ങിയത്‌ എൻഡോക്രൈനോളജി ഡോക്ടറുടെ മേൽനോട്ടത്തിൽ ആവശ്യമായടെസ്റ്റുകൾ, കൃത്യമായവ്യായാമത്തിനു സഹായിക്കാൻ ഫിസിയോതെറാപ്പി ക്ലാസുകൾ, ഭക്ഷണരീതിയിൽ വേണ്ട മാറ്റങ്ങൾക്കായി ഡയറ്റ് മാനേജ്മന്റ്, മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന്‌ കൗൺസലിങ്‌, ബാരിയാട്രിക്‌ സർജറി എന്നിവയെല്ലാമുണ്ട്‌. തിങ്കളാഴ്ച പകൽ രണ്ടുമുതൽ അഞ്ച്‌ വരെയാണ്‌ പ്രവർത്തനം.മാർസ്ലീവാ മെഡിസിറ്റി പാലാ മാനേജിങ്‌ ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസിതോമസ്, ഡയറക്ടർമാർ, എൻഡോക്രൈനോളജി വിഭാഗം കൺസൽട്ടന്റ്‌ ഡോ. ഗീതുആന്റണി, സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൽട്ടന്റ്‌ ഡോ. മഞ്ജുരാജ് കെ പി, ജനറൽ ആൻഡ്ലാപ്പറോസ്കോപിക്‌ സർജറിവിഭാഗം സീനിയർ കൺസൽട്ടന്റ്‌ ഡോ. സി സെലിൻ ജോർജ്, ഡോ. ജിബിൻ കെ തോമസ്, സൈക്കോളജി വിഭാഗം കൺസൽട്ടന്റ്‌ സി ജൂലിഎലിസബത്ത്, ഡയറ്റീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top