27 January Friday

ഖത്തർ ആവേശം വൈക്കത്ത്‌ വരയാക്കി രാഹുൽ

ആനന്ദ് ബാബുUpdated: Saturday Dec 3, 2022

രാഹുൽ വരച്ച റൊണാൾഡോയുടെ 
ചിത്രം

 

 
വൈക്കം
ഫുട്ബോൾ ആരാധകർക്കായി വർണങ്ങൾ ചാലിച്ച്‌ ചിത്രങ്ങൾ ഒരുക്കി രാഹുൽ. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ രാഹുൽ രാജ് (20) ആണ്‌ ഫുട്ബോൾ ആരാധകർക്കായി ഫാബ്രിക് പെയിന്റിൽ ചിത്രങ്ങൾ ഒരുക്കുന്നത്‌.    
 അർജന്റീന ആരാധകനായ യുവാവ്‌ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം റൊണാൾഡോയുടെ ചിത്രമാണ് ആദ്യമൊരുക്കിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞതോടെ ആരാധകർ കൂടി. റൊണാൾഡോ, മെസി, നെയ്മർ തുടങ്ങി നിരവധിതാരങ്ങളെ ഇതിനോടകം സമ്മാനിച്ചു. മണിക്കൂറുകളുടെ പ്രയത്നംകൊണ്ടാണ്‌ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്‌. ചില ചിത്രങ്ങൾക്ക് രണ്ട് ദിവസം വേണം. എസ്എഫ്ഐ പ്രവർത്തകനായ രാഹുൽ ഇതിനുമുമ്പും ക്യാമ്പയിനുകൾക്കായി വരച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടി. ഐടിഐ പൂർത്തിയാക്കി കംപ്യൂട്ടർ ഡിപ്ലോമ കോഴ്സ് വിദ്യാർഥിയാണ്. ചിത്രരചന അഭ്യസിക്കാത്ത യുവാവ്‌ കൗതുകത്തിലാണ്‌ വരയിലേക്ക്‌ തിരിഞ്ഞത്‌. ചിത്രരചനയിൽ ടീമുകളോട്‌ സമരസപ്പെടുമ്പോഴും ലോകകപ്പ് മെസിക്കുള്ളതാണെന്നാണ് രാഹുലിന്റെ വാദം. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top