കാഞ്ഞിരപ്പളളി
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 6 മുതൽ 9 വരെ കാഞ്ഞിരപ്പള്ളിയിൽ നടക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 5534 വിദ്യാർഥികൾ നാലുദിവസത്തെ കലോത്സവത്തിൽ പങ്കെടുക്കും. 1804 ആൺകുട്ടികളും 3730 പെൺകുട്ടികളമായിരിക്കും. യുപി വിഭാഗത്തിൽ 171 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 154 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 113 സ്കൂളുകളും പങ്കെടുക്കും. സംസ്കൃതോത്സവം യുപി വിഭാഗത്തിൽ 66 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 17 സ്കൂളുകളും പങ്കെടുക്കും. അറബി കലോത്സവത്തിൽ യുപി വിഭാഗത്തിൽ 13 ഉം ഹൈസ്കൂൾ വിഭാഗത്തിൽ നാലും സ്കൂളുകളും പങ്കെടുക്കും
6ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ കലോത്സവം ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. നടൻ ബാബു ആന്റണി മുഖ്യാതിഥി ആകും. മന്ത്രി വി എൻ വാസവൻ കലോത്സവ സന്ദേശം നൽകും. കൊടിക്കുന്നേൽ സുരേഷ് എംപി സന്ദേശം നൽകും.
വാർത്താസമ്മേളനത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ വി എം സെബാസ്റ്റ്യൻ, സെന്റ് ഡോമിനിക്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനോയി എം ജേക്കബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..