05 August Wednesday

എല്ലാ ജീവനക്കാർക്കും ‌ കോവിഡ് പരിശോധന: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കോട്ടയം
രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കലക്ടർ എം അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ സാമ്പിൾ പരിശോധന നടത്തിവരികയാണ്. 
രണ്ടു പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവർക്കും ആരോഗ്യ വകുപ്പ് ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്. ഇവർ ക്വാറന്റൈനിൽ കഴിയുന്നു എന്ന് ഉറപ്പാക്കാൻ നടപടിയും സ്വീകരിച്ചു. ആശുപത്രിയിൽ അടിയന്തരമായി അണുനശീകരണം നടത്തും. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലാത്ത ജീവനക്കാരെ നിയോഗിച്ച് കോവിഡ് മാദനണ്ഡങ്ങൾ പാലിച്ച് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രി തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top