03 August Monday
തലപ്പാടി ഗവേഷണ കേന്ദ്രം

പരിശോധിച്ചത് 13,000 സാമ്പിൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 കോട്ടയം

തലപ്പാടി വൈറസ് റിസർച്ച് സെന്ററിൽ കോവിഡുമായി ബന്ധപ്പെട്ട്‌ പരിശോധിച്ചത് 13,000 സാമ്പിൾ. എംജി സർവകലാശാലയുടെ അന്തർ സർവകലാശാല സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ്‌ സെന്റർ.
മാർച്ച് 27നാണ് പരിശോധന തുടങ്ങിയത്. ഇടുക്കി, കോട്ടയം ജില്ലകളിലെ രോഗികളുടെ സ്രവ പരിശോധനയാണ് ക്യു-ആർടിപിസിആർ ടെസ്റ്റിലൂടെ നടത്തുന്നത്. ദിവസം 475 സാമ്പിളാണ് പരിശോധിക്കുന്നത്. ഇടുക്കിയിൽനിന്നുള്ള സാമ്പിളും കോട്ടയത്തെ ചങ്ങനാശേരി, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ലാ ജനറൽ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ളവയും  റിസർച്ച് അസോസിയേറ്റുകളുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ഗവേഷക വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് പരിശോധിക്കുന്നത്. 
റിസർച്ച് സെന്ററിലെ ജീവനക്കാർക്കുപുറമെ 14 ലാബ് ജീവനക്കാരെ സംസ്ഥാന സർക്കാർ ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ചു. 10 ലാബ് ജീവനക്കാരുടെ സേവനംകൂടി ലഭ്യമായാൽ ദിവസം ശരാശരി 600 സാമ്പിൾവരെ പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ ഫലം നൽകാൻ കഴിയുമെന്ന് ഡയറക്ടർ ഡോ. കെ പി മോഹനകുമാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top