08 August Saturday

പൊൻകുന്നം വർക്കിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 കോട്ടയം 

പൊൻകുന്നം വർക്കിയുടെ 16ാമത് ചരമവാർഷികം പാമ്പാടിയിലെ പെരുഞ്ചേരിൽ വീട്ടുമുറ്റത്ത് ആചരിച്ചു. പൊൻകുന്നം വർക്കി സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗം എന്നീ ചടങ്ങുകൾ കോവിഡ്‌ –- 19 പ്രോട്ടോകോളിന്‌ വിധേയമായി നടത്തി.  നവലോകം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ വി എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തി, നവലോകം ഫേസ്‌ബുക്ക്‌ പേജ്‌ പ്രഖ്യാപനവും നടത്തി. വൈസ്‌ പ്രസിഡന്റ്‌ കെ പി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. നവലോകം ട്രസ്‌റ്റ്‌ പ്രവർത്തകരായ  കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, ബിജി കുര്യൻ, ഇ എസ്‌ സാബു എന്നിവർ സംസാരിച്ചു. ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി ഡോ. രാജൻ ജോർജ് പണിക്കർ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി വി എം പ്രദീപ് നന്ദിയും പറഞ്ഞു. വൈകിട്ട്‌ അനുസ്‌മരണ പ്രഭാഷണം ലൈവ്‌ വീഡിയോ വി എൻ വാസവൻ നിർവഹിച്ചു. 2004 ജൂലൈ രണ്ടിനാണ്‌ പൊൻകുന്നം വർക്കി അന്തരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top