08 July Wednesday

5രൂപ പൊറോട്ട

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കാഞ്ഞിരപ്പള്ളി
ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുറച്ച് വിൽക്കുന്ന തന്ത്രവുമായി ഹോട്ടൽ ഉടമകൾ. പൊറോട്ടായുടെ വില അഞ്ചു രൂപയായി കുറച്ച് പരമാവധി വില്പനയ്‌ക്കാണ് കാഞ്ഞിരപ്പള്ളി തൗഫീഖ് ഹോട്ടൽ ഉടമകളായ ടി എ സുബൈർ, ജലീൽ, മനാഫ്‌ എന്നിവരുടെ ശ്രമം. കാഞ്ഞിരപ്പള്ളി പേട്ട കവലയിലും ബസ്‌ സ്‌റ്റാൻഡ് ജങ്‌ഷനിലും ഇവർ ഹോട്ടലുകൾ നടത്തുന്നുണ്ട്. കോവിഡ് ഭീതിക്ക് ശേഷം ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽ മാത്രമേ നൽകുന്നുള്ളൂ. ചില കടകളിൽ പൊറോട്ട ആറു രൂപയ്ക്കു മുമ്പ്‌ വില്പന തുടങ്ങിയിരുന്നു. 
പൊറോട്ടായിൽ ഒഴിച്ചുകൂട്ടാനുള്ള കിഴങ്ങ്, കടല കറികൾ ഒന്നിന് പത്തു രൂപ നിരക്കിലാണ്‌  വിതരണം. വിലക്കുറവിൻ ബസാർ എന്ന പേരിൽ ഉപഭോക്താക്കൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിലവിവരം ഹോട്ടലുകളുടെ കവാടങ്ങളിൽ സ്ഥാപിച്ചതോടെ ഉപഭോക്താക്കളുടെ തിരക്ക് കൂടി. ഹോട്ടലുകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാണ്.
 
പ്രധാന വാർത്തകൾ
 Top