27 May Wednesday

സംഗീതവും പൊലീസും ‘അതുക്കുംമേലെ’

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

സുമേഷ്‌ കൂട്ടിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള

 

 
മുണ്ടക്കയം
മുണ്ടക്കയത്തെ പൊലീസുകാരുടെ മനസ്‌ നമ്മൾ കാണാതെ പോവരുത്‌. ഒപ്പം നിൽക്കുന്ന പാട്ടുകാരുണ്ടായപ്പോൾ സംഗീതസദസിന് ലോക്ക്‌ ഡൗണില്ലാതായി. 
പുറത്തിറങ്ങാനാവാതെ വീടുകളിൽ മുഷിഞ്ഞിരിക്കുന്നവർക്ക് ഉണർവേകാൻ ഗാനമേള തന്നെ ഒരുക്കിയവർ. സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലിന്റെ നേതൃത്വത്തിൽ ഏഴ്‌ ഗായകരെ ചേർത്തായിരുന്നു പരിപാടി. 
ആളുകൂടി ലോക്ക്‌ ഡൗൺ ലംഘിച്ചെന്ന്‌ ധരിക്കല്ലേ... ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ  ലോറിയിൽ തയ്യാറാക്കിയ വേദി. അതിൽ മൈക്കും മറ്റ്‌ ശബ്ദ സംവിധാനങ്ങളും. കോളനിയിൽ വേദി എത്തിയാലുടൻ പൊലീസിന്റെ മുന്നറിയിപ്പ്. ആരും വീടിന് പുറത്തിറങ്ങരുത്, വീടിന്‌ ഉള്ളിലിരുന്നേ ആസ്വദിക്കാവൂ, പുറത്തിറങ്ങിയാൽ പാട്ടു നിർത്തും ഇറങ്ങിയാലോ പൊലീസ് പൊലീസാവും. അങ്ങനെ ആളുകളെ നിയന്ത്രിച്ച്‌ ഗാനവിരുന്നൊരുക്കി നന്ദി പറഞ്ഞാണ് പിരിയൽ. ചോറ്റി, താന്നിക്കപതാൽ എന്നിവിടങ്ങളിലെ കോളനി പ്രദേശങ്ങളിലായിരുന്നു പരിപാടി. താന്നിക്കപതാലിൽ ആളുകൾ പുറത്തേക്കിറങ്ങുന്ന സാഹചര്യമെത്തിയപ്പോൾ ഗാനമേള പാതിവഴിയിൽ നിർത്തി.
ജനം സഹകരിച്ചാൽ വീട്ടുപടിക്കൽ ഗാനമേള സംഘടിപ്പിക്കും എന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ പൊലീസ്‌. വരും ദിവസങ്ങളിലും പര്യടനം തുടരാനാണ് പരിപാടി.
 
 
പ്രധാന വാർത്തകൾ
 Top