26 September Tuesday

കാടിന്റെ മക്കൾ ഒന്നാമതാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
തിരുവല്ല
അഭിനയതികവിൽ കാടിന്റെ മക്കൾ ഒന്നാമതെത്തി. നാടകം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വടശ്ശേരിക്കര  എംഅർഎസ് സ്കൂളിലെ ആദിവാസി വിദ്യാർഥികളുടെ  "അസൂയക്കാരന്റെ കണ്ണ് ' എന്ന നാടകത്തിലെ 10 അഭിനേതാക്കളിലെ 6 പേരും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്.  ഇടുക്കി, മറയൂർ, നിലമ്പൂർ, അട്ടപ്പാടി ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർഥികളാണ് അഭിനയ മികവിൽ ഒന്നാമതെത്തിയത്.  വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ച്‌ പഠിക്കുന്നവരാണിവർ. 
പണക്കൊഴുപ്പിനോട് പട വെട്ടിയാണ്  പട്ടികവർഗ്ഗ വികസന വകുപ്പ് നൽകിയ സാമ്പത്തിക സഹായത്താൽ പരിശീലനം പൂർത്തിയാക്കി രംഗപടമൊരുക്കി ചരിത്ര നേട്ടം കൊയ്തത്. നാടൻ പാട്ട് അടക്കമുള്ള  ഈണങ്ങളാൽ  കൂടുതൽ പരിശീലനം ലഭിച്ച്‌ വന്നതിന്റെ ഗുണവും കാണാം.  സ്കൂൾ കലോത്സവങ്ങളിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പങ്കാളിത്തം പോലും ശ്രദ്ധേയമാകുമ്പോൾ  മിന്നും വിജയം മാറ്റുകൂട്ടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top