20 June Sunday

ട്രേഡ്‌ യൂണിയൻ പ്രക്ഷോഭം; നാളെ 500 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

 
കോട്ടയം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ മൂന്നിന് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. പൊതുമേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ സസ്പെൻഡ് ചെയ്യുന്നത് അവസാനിപ്പിക്കുക, കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികളെയും കർഷകരെയും സഹായിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടക്കുന്നത്.
ജില്ലയിൽ 500 കേന്ദ്രങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് സമരം നടക്കും. കോട്ടയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. പ്രതിഷേധ സമരത്തിൽ എല്ലാവിഭാഗം തൊഴിലാളികളും സഹകരിക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ടി ആർ രഘുനാഥനും സെക്രട്ടറി എ വി റസലും അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top