27 January Friday
ദേശാഭിമാനി 80ാം വാർഷികം

ആഘോഷമാക്കാൻ താരനിബിഡ
മെഗാ ഷോ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
കോട്ടയം
ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്‌ കൊഴുപ്പേകാൻ താരനിബിഡമായ മെഗാ ഷോയും. തിരുനക്കര മൈതാനത്ത്‌ നടക്കുന്ന ആഘോഷ പരിപാടികളുടെ അവസാന ദിവസമായ ഡിസംബർ പത്തിനാണ്‌ കൈരളി ടിവിയുമായി ചേർന്ന്‌ മെഗാ ഷോ നടത്തുന്നത്‌. സംഗീതവും ഹാസ്യവുമെല്ലാം ഒന്നിക്കുന്ന പരിപാടി പ്രശസ്‌തരായ ചലച്ചിത്ര–-ടെലിവിഷൻ താരങ്ങളും പിന്നണി ഗായകരുമാണ്‌ അവതരിപ്പിക്കുന്നത്‌.
  വൈകിട്ട്‌ ഏഴിന്‌ മെഗാ ഷോ ആരംഭിക്കും. ചലച്ചിത്ര താരങ്ങളായ മിയ, സാജു നവോദയ, ബിനു അടിമാലി, ഗായകരായ ഉണ്ണി മേനോൻ, റിമി ടോമി, അമൃത സുരേഷ് തുടങ്ങിയവരാണ്‌ തിരുനക്കരയിൽ ആഘോഷ രാവൊരുക്കാൻ എത്തുന്നത്‌.
  നാടൻപാട്ട്‌ മത്സരം, സെമിനാറുകൾ, പുരസ്‌കാര വിതരണം തുടങ്ങി വിവിധ പരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌. ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ട് ആണ് പരിപാടികളുടെ മുഖ്യ പ്രായോജകർ. കൊശമറ്റം ഫിനാൻസും ബ്രില്യന്റ് സ്റ്റഡി സെന്ററും വിജയ ഹോം അപ്ലയൻസസും പ്രായോജകരാണ്. ജെ എൻ ലൈറ്റിങ്സ് തിരുവല്ല, വേദ ഗ്രാം, 916 കോക്കോ ബ്രാൻഡ്, കേളമംഗലം ഗ്രൂപ്പ്, ജേക്കബ് ഒപ്ടീഷ്യൻ, സാജ്കോ എന്നിവരാണ് സഹപ്രായോജകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top