24 October Thursday

അശ്വതിയുടെ ശരീരത്തിൽ 56 ചതവുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

 കറുകച്ചാൽ

ഭർത്താവിന്റെ മർദ്ദനമേറ്റു മരിച്ച യുവതിയുടെ ശരീരത്തിൽ 56 ചതവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മല്ലപ്പള്ളി മാന്താനം കോലത്തുമലയിൽ സുബിന്റെ ഭാര്യ അശ്വതിയാണ്‌ കഴിഞ്ഞദിവസം മരിച്ചത്‌. കഞ്ചാവ് ലഹരിയിൽ ക്രൂരമായ മർദ്ദനവും തലയ്‌ക്കേറ്റ അടിയുമാണ് മരണകാരണം. വിറകുകമ്പോ, കമ്പിവടിയോ ഉപയോഗിച്ചുള്ള അടിയേറ്റ് തലയോട്ടി തകർന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങൾക്കും ചതവുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ് കരളിൽ തറച്ച നിലയിലായിരുന്നു. വയറ്റിനുള്ളിൽ ഒന്നര ലിറ്ററോളം രക്തമാണ് കെട്ടിക്കിടന്നത്. 
  ശനിയാഴ്ച മൂന്നോടെ ഉതിമൂട്ടിലെ വീട്ടുവളപ്പിൽ അശ്വതിയുടെ മൃതദേഹം സംസ്‌കരിച്ചു. ഉതിമൂട് ഗ്രാമം ഒന്നടങ്കം അന്ത്യയാത്രയേകാൻ എത്തിയിരുന്നു. അശ്വതിയുടെ കുടുംബത്തിന്‌ വീട്‌വയ്ക്കാൻ വാങ്ങിയ സ്ഥലത്തായിരുന്നു സംസ്‌കാരം. വാടകവീട്ടിൽ താമസിക്കുന്ന തന്റെ കുടുംബത്തിന് വീടും സ്ഥലവും എന്നത് അശ്വതിയുടെ വലിയ ആഗ്രഹമായിരുന്നു. സ്ഥലം വാങ്ങിയപ്പോൾ എറെ സന്തോഷിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top