02 July Thursday

രോഗബാധയില്ല; 53 നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

കോട്ടയം
ഞായറാഴ്‌ച കോവിഡ്‌ പോസിറ്റീവൊന്നും റിപ്പോർട്ട്‌ ചെയ്യാത്ത ആശ്വാസത്തിൽ ജില്ല. അതേസമയം 53 പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങൾ നെഗറ്റീവുമായി. നിലവിൽ ജില്ലയിൽ രോഗം ബാധിച്ച് 20 പേരാണ് ചികിത്സയിലുള്ളത്. 519 സാമ്പിളുകളുടെ ഫലം ഇനി വരാനുണ്ട്.  ഇതുവരെ 44 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്. 
ആകെ 6394 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്‌. ഇതുവരെ വിദേശത്തുനിന്നുവന്ന 1036 പേരിൽ 905 പേർ നിരീക്ഷണത്തിലാണ്. മെയ് ഏഴിനാണ് വിദേശത്തുനിന്നുള്ളവർ ജില്ലയിൽ എത്തിത്തുടങ്ങിയത്. 14 ദിവസം പൂർത്തിയാക്കുന്നവരെ ക്വാറന്റയിനിൽനിന്ന് ഒഴിവാക്കിവരുന്നു. 
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5340 പേർ നിലവിൽ  ക്വാറന്റയിനിലുണ്ട്. ജില്ലാ ഭരണകേന്ദ്രം സജ്ജമാക്കിയ 63 ക്വാറന്റയിൻ കേന്ദ്രങ്ങളിൽ താമസിക്കുന്ന 925 പേരിൽ  379 പേർ വിദേശ രാജ്യങ്ങളിൽനിന്നും 546 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.  കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ  സെന്ററിലാണ് ഏറ്റവുമധികം ആളുകളുള്ളത് .- 72  പേർ.
ജില്ലയിൽ ഇതുവരെ 3804 പേരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കി. പത്തുലക്ഷത്തിന് 1902 എന്നതാണ്  പരിശോധനാ നിരക്ക്.  ഏഴ് ആശുപത്രികളിലും മൊബൈൽ യൂണിറ്റിലുമാണ് നിലവിൽ സാമ്പിളുകൾ ശേഖരിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
 Top