27 September Monday

മുഖ്യപ്രതിയും അറസ്റ്റിൽ; ലോറിഡ്രൈവറെ കൊലപ്പെടുത്തിയത്‌ കവർച്ചസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

അഖിൽ

 സ്വന്തം ലേഖിക
കൊല്ലം
ആയൂരിൽ ലോറിഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഇത്തിക്കര കല്ലുവിള വീട്ടിൽ അഖിലി (20) നെ  അറസ്റ്റുചെയ്‌തു. ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിനെ (19) വ്യാഴാഴ്‌ച അറസ്റ്റ് ചെയ്തിരുന്നു.  മൂന്നുപേർ ഒളിവിലാണ്. തമിഴ്നാട്ടിലേക്കു കടന്ന ഇവരെക്കുറിച്ചു വ്യക്തമായ സൂചന അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്.  കവർച്ചാസംഘത്തിൽ പെട്ടവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. 
22നു പുലർച്ചെ ഒന്നിന് ആയൂർ –അഞ്ചൽ റോഡിൽ കളപ്പില വളവ് ഭാഗത്താണ്‌ ലോറിഡ്രൈവർ അജയൻപിള്ള (64) കുത്തേറ്റു മരിച്ചത്. കഞ്ചാവ് വാങ്ങാനുള്ള പണത്തിന്‌  മൊബൈലും പണവും കവരാനാണ്‌ സംഘം ലോറിയിൽ കയറിയത്‌. ചെറുത്ത അജയൻപിള്ളയെ അഖിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഉണർന്ന് വെളിച്ചം  തെളിച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതുമൂലം ഇവർക്കു  കവർച്ച സാധിച്ചില്ല. കുത്താൻ ഉപയോഗിച്ച കത്തി അഖിലിന്റെ വീട്ടിൽനിന്ന്‌ അന്വേഷക സംഘം കണ്ടെത്തി. 
കല്ലമ്പലത്തെ ബൈക്ക് മോഷണം,  ഇരവിപുരം, കൊട്ടിയം, ചാത്തന്നൂർ മേഖലകളിലെ അടിപിടി, കഞ്ചാവ് കേസുകൾ എന്നിവയിൽ പ്രതിയാണ് അഖിൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top