19 September Sunday

ബോട്ടുകൾ തയ്യാർ; ഹാർബറുകളിൽ ഓളം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ട്രോളിങ് നിരോധനം പിൻവലിച്ചപ്പോൾ മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്നവർക്ക് തുറമുഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ

ചവറ 
ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽ ട്രോളിങ്‌ അവസാനിക്കുന്നതിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി. നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിട്ടുള്ള ഇരുമ്പ് ചങ്ങലകൾ ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അഴിച്ചു മാറ്റുന്നതോടെ 52  ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിങ്‌ നിരോധനം അവസാനിക്കും.
1400 ൽപ്പരം ബോട്ടുകളിൽ ഭൂരിഭാഗവും കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ബോട്ടുകളില്‍ ഐസ്, വെള്ളം, വല, കയർ, തുടങ്ങിയവ കയറ്റിക്കഴിഞ്ഞു. തൊഴിലാളികൾ  ഹാർബറുകളിലും ബോട്ടുയാഡുകളിലും എത്തിയതോടെ മേഖല ചലനാത്മകമായി. കോവിഡ് കാരണം    മറുനാട്ടുകാരായ തൊഴിലാളികളിൽ ഏറെപേരും ഇനിയും എത്തിച്ചേരാനുണ്ട്. 
ഇക്കുറിയും നിരോധനകാലത്ത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി മത്സ്യം ലഭിച്ചില്ല. ട്രോളിങ്‌ നിരോധനത്തിന് മുമ്പും മീൻലഭ്യത വളരെ കുറവായിരുന്നു. ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളി മേഖല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top