19 September Thursday

മത്സ്യ അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക്‌ ഗ്രാന്റ്‌ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ജില്ലാ മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ എ പത്മലോചനൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
മത്സ്യ അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസ ലംപ്‌സം ഗ്രാന്റ്‌ അനുവദിക്കണമെന്ന്‌  ജില്ലാ മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക്‌ ഇഎസ്‌ഐ  നടപ്പാക്കുക, ഭവന, ഭൂരഹിത പദ്ധതികൾ നടപ്പാക്കുക, പലിശരഹിത വായ്‌പകൾ അനുവദിക്കുക, ശക്തികുളങ്ങര ഹാർബറിൽ പാതിരാത്രിയിലുള്ള മത്സ്യവിപണനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ പ്രമേയം പാസാക്കി.
സിഐടിയു സംസ്ഥാന സെക്രട്ടറി എ പത്മലോചനൻ ഉദ്‌ഘാടനംചെയ്‌തു. എം വൈ ആന്റണി അധ്യക്ഷനായി. ഷാജി സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാസെക്രട്ടറി എസ്‌ ജയമോഹൻ സംഘടനാ റിപ്പോർട്ടിങ്‌ നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി മത്യാസ്‌ അഗസ്റ്റിൻ , ഷാഹുൽ വെരുന്നുവിള, പന്മന കാസിം എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top