16 September Monday
പുനലൂർ താലൂക്കാശുപത്രി

കൂടുതൽ തസ്‌തികകൾ പരിഗണനയിലെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

പുനലൂർ താലൂക്കാശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

കൊല്ലം
പുനലൂർ താലൂക്കാശുപത്രിയിൽ  കൂടുതൽ തസ്തികകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇക്കാര്യത്തിൽ ധനമന്ത്രിയുടെ അനുഭാവ പൂർണമായ സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
  പുനലൂർ താലൂക്കാശുപത്രിയിൽ നടത്തിയ സഞ്ജീവനി പദ്ധതി, മാതൃയാനം, കുട്ടികളുടെ ദന്തൽ വിഭാഗം, ഫാക്കോ സർജറി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയിൽ പൂർത്തിയാകുന്ന ആരോഗ്യമേഖലയിലെ  ആദ്യബഹുനില കെട്ടിടം പുനലൂർ താലൂക്കാശുപത്രിയിലാണ്. 
 10 നിലയുള്ള  കെട്ടിടം യാഥാർഥ്യമാകുന്നത് ഇവിടുത്തെ ജീവനക്കാരുടെ ആത്മാർഥത കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. 
 ജിഡിപിയുടെ രണ്ടു ശതമാനം മാത്രമാണ്  കേന്ദ്രസർക്കാർ ആരോഗ്യ മേഖലയ്ക്ക്‌ നീക്കിവച്ചിട്ടുള്ളത് എന്നത് പുതിയ തസ്തികകൾ അനുവദിക്കുന്നതിന്‌ തടസ്സമാണ്. എന്നാൽ, ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് സംസ്ഥാന സർക്കാർ ആരോഗ്യമേഖലയിൽ ബഹുദൂരം മുന്നേറി. 
മന്ത്രി കെ രാജു അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, വൈസ് ചെയർപേഴ്‌സൺ സുശീല രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുഭാഷ് ജി നാഥ്, വി ഓമനക്കുട്ടൻ, സാബു അലക്‌സ്, അംജിത്ത് ബിനു, സുജാത, ജില്ലാ മെഡിക്കൽ ഓഫീസർ  വിവി ഷേർളി, ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ, ഫാ. ഫിലിപ്പ് ബേബി തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top