18 September Wednesday

താൻ സിപിഐ എം എംഎൽഎ : എൻ വിജയന്‍പിള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

ചവറ
സിഎംപി, സിപിഐഎമ്മിൽ ലയിച്ചതിനാൽ താൻ സിപിഐ എം പ്രവർത്തകനാണെന്ന്‌ എൻ വിജയൻപിള്ള എംഎൽഎ. 
 സിഎംപി എംഎല്‍എയായി നിയമസഭയില്‍ തുടരുന്നെന്ന്‌ സിഎംപി  നേതാവ് പറഞ്ഞെന്ന മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എൻ വിജയന്‍പിള്ള പറഞ്ഞു. കഴിഞ്ഞ -ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടന്ന ലയനസമ്മേളനത്തില്‍ സിഎംപി സിപിഐഎമ്മില്‍ ലയിച്ചതാണ്‌. സിപിഐ എമ്മിലാണ്‌ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്‌. 
 സിഎംപി നിയമസഭാകക്ഷി സ്ഥാനം ഒഴിഞ്ഞതിനാല്‍ നിയമസഭയില്‍ തന്റെ ഇരിപ്പിടം സിപിഐ എം അംഗങ്ങളോടൊപ്പമാണ്‌. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത വരുന്നത് ദുരുദ്ദേശപരവും വ്യക്തിഹത്യ ലക്ഷ്യമാക്കിയുള്ളതാണെന്നും എംഎല്‍എ  പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top