11 July Saturday

719 പ്രവാസികൾ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
കൊല്ലം
കോവിഡ്–-19 പരിചരണത്തിനായി പ്രവാസി വെൽഫെയർ സെന്ററുകൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നുവെന്ന് കലക്ടർ ബി അബ്ദുൽ നാസർ 
അറിയിച്ചു. 
പൊതുമാപ്പ് ലഭിച്ച് തിരികെ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി നോർക്കയിൽനിന്നു ലഭ്യമാക്കി. 
അവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം സൗജന്യമായി നൽകും‌. നിലവിൽ 125 സ്ഥാപനങ്ങളിൽ 1389 മുറിയിലായി 1168 പുരുഷന്മാരും 407 സ്ത്രീകളും ഉൾപ്പെടെ 1575 പേർ സർക്കാർ ക്വാറന്റൈനിൽ കഴിയുന്നു. ഇതിൽ 42 സ്ഥാപനങ്ങളിലായി 543 പുരുഷന്മാരും 176 സ്ത്രീകളും ഉൾപ്പെടെ 719 പേർ പ്രവാസികളാണ്.
247 പേർ മാത്രമാണ് പെയ്ഡ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 472 പ്രവാസികൾ സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ മറിച്ചുള്ള പ്രചാരണങ്ങൾ പൊതുജനങ്ങൾ മുഖവിലയ്ക്ക് എടുക്കരുതെന്ന് കലക്ടർ അറിയിച്ചു.  കണ്ടെത്തിയ സ്ഥാപനങ്ങൾ പ്രവാസികൾ എത്തുന്ന മുറയ്‌ക്കാണ്‌ അനുവദിക്കുന്നത്‌. 
എല്ലാ പ്രവാസികളെയും ഉൾക്കൊള്ളാൻ വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവാസികളുടെ ഹോം, സർക്കാർ ക്വാറന്റൈൻ ചുമതല ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ സി ആർ ജയശങ്കറിനാണ്‌.
പ്രധാന വാർത്തകൾ
 Top