02 December Wednesday

സാന്ത്വനം കൂട്ടിനെത്തി: സ്റ്റെല്ലാമ്മയ്‌ക്ക് ചായക്കടയായി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ രാജശേഖരൻ എന്നിവർ ചേർന്ന് സ്റ്റെല്ലാമ്മയ്‌ക്ക് കട തുറന്നു നൽകുന്നു

കുണ്ടറ 
തകർന്നു വീഴാറായ ഓലഷെഡിൽ മൂന്നു പതിറ്റാണ്ടായി ചായക്കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന സ്‌റ്റെല്ലമ്മയുടെ ആകുലതകൾക്ക് വിരാമം. സാന്ത്വനം ചാരിറ്റബിൾ കൂട്ടായ്മ പുതിയ കട നിർമിച്ചു നൽകി. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ രാജശേഖരൻ എന്നിവർ ചേർന്ന് കട തുറന്നു നൽകി. സ്റ്റെല്ലാമ്മ അടുപ്പ് കത്തിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സാന്ത്വനം പ്രസിഡന്റ് ജോയി ഫ്രാൻസിസ് അധ്യക്ഷനായി. രക്ഷാധികാരി സെബാസ്റ്റിയൻ, പഞ്ചായത്ത് അംഗം സോമവല്ലി, വിശ്വനാഥൻപിള്ള, ബി ബൈജു, എൻ ജെ സിജോ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top