22 October Tuesday

പെൻഷൻ ഭവനിൽ ലൈബ്രറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കൊട്ടാരക്കര
കൊട്ടാരക്കര പെൻഷൻ ഭവനിൽ ആരംഭിച്ച ലൈബ്രറി നാടിനായി തുറന്നു നൽകി. കൊട്ടാരക്കര ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സർവീസ് പെൻഷനേഴ്സ് ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂം  കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനംചെയ്‌തു. രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ ഭാഷാഭിമാനമുള്ളവർ മലയാളികളാണെന്ന് കുരീപ്പുഴ പറഞ്ഞു. 
ലൈബ്രറി പ്രസിഡന്റ്‌ എൻ രാജശേഖരൻ ഉണ്ണിത്താൻ അധ്യക്ഷനായി. സംഘടനയുടെ ആദ്യകാലനേതാവ് ജി ലൂക്കോസിനെ സംസ്ഥാന കമ്മിറ്റി അംഗം എം കെ തോമസ് പൊന്നാടയണിയിച്ചു. ഡോ. പി എൻ ഗംഗാധരൻനായർ, ടൗൺ ബ്ലോക്ക് പ്രസിഡന്റ്‌ പി എൻ മുരളീധരൻപിള്ള, ജില്ലാകമ്മിറ്റി അംഗങ്ങളായ ബി മുരളീധരൻപിള്ള, വല്ലം രാമകൃഷ്ണപിള്ള, സംസ്ഥാന കൗൺസിലർമാരായ സുരേന്ദ്രൻ കടയ്ക്കോട്, പി കൃഷ്ണൻകുട്ടി, സാഹിത്യകാരൻ നീലേശ്വരം സദാശിവൻ, വൈ ജോർജ്‌കുട്ടി, പി കെ ശ്യാമള, കുടവട്ടൂർ വിശ്വൻ, എൻ സൈനുലാബ്ദീൻ, ഇടയ്ക്കിടം ആനന്ദൻ, എൻ രമണി എന്നിവർ സംസാരിച്ചു. 
ടൗൺ ബ്ലോക്ക് സെക്രട്ടറി സി രവീന്ദ്രൻ സ്വാഗതവും എൻ സേതുരാജൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top