21 October Monday

കാലിത്തീറ്റ ഫാക്ടറിയിൽ അനിശ്ചിതകാല സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കരുനാഗപ്പള്ളി 
കല്ലേലിഭാഗം കാലിത്തീറ്റ ഫാക്ടറിയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. 
കേരള ഫീഡ്സിലെ തൊഴിലാളികൾക്ക് നൽകുന്ന ബോണസിനെ സംബന്ധിച്ച് വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ മാനേജ്‌മെന്റ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആരംഭിച്ചത്. 20 ശതമാനം ബോണസ് നൽകുക, 15 ശതമാനം എക്സ്ഗ്രേഷ്യ അനുവദിക്കുക, ശമ്പള വർധന നടപ്പാക്കുക, നിയമനിഷേധവും തൊഴിലാളിവിരുദ്ധനയങ്ങളും മാനേജ്മെന്റ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. 
ഫാക്ടറിപ്പടിക്കൽ ചേർന്ന യോഗം സിഐടിയു ഏരിയ പ്രസിഡന്റ് വി ദിവാകരൻ ഉദ്ഘാടനംചെയ്തു. ജെ കൃഷ്ണപിള്ള അധ്യക്ഷനായി. ആർ കെ സുധീഷ് സ്വാഗതം പറഞ്ഞു. എ എ അസീസ്, വി രാജൻപിള്ള, എം എസ് ഷൗക്കത്ത്, റജി കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. മുമ്പ്‌ സൂചനാ പണിമുടക്ക് നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ മാനേജ്‌മെന്റ്‌ തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്‌.
പ്രധാന വാർത്തകൾ
 Top