22 September Sunday

യോഗത്തിന്‌ വന്നില്ല; കലക്ടർ നൽകി എട്ടിന്റെ പണി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

 

ശാസ്താംകോട്ട
കലക്ടറോട്‌ കളിക്കാൻ ചെന്ന വകുപ്പുമേധാവികൾക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി.  കലക്ടർ നേരിട്ടു പങ്കെടുത്ത കുന്നത്തൂർ താലൂക്ക്‌ പരാതി പരിഹാര അദാലത്തായിരുന്നു വേദി. ചില സുപ്രധാന വകുപ്പുമേധാവികൾ പങ്കെടുക്കാതെ ജീവനക്കാരെ അദാലത്തിലേക്ക്‌ പറഞ്ഞുവിട്ടത്‌ കലക്ടർ  ബി അബ്ദുൽ നാസറിനെ ചൊടിപ്പിച്ചു. 
പിന്നാലെ ‘സമയം കിട്ടാത്ത’  ഏമാന്മാർക്ക്‌ പൊതിരെ കിട്ടി പരസ്യ ശാസന. കൂടാതെ ഉടൻ രേഖാമൂലം വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. അദാലത്തുകളെ നിസ്സാരവൽക്കരിക്കുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടി പരാതി നൽകാൻ എത്തുന്ന ജനങ്ങളോട്  ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നവർ സർക്കാരിന്റെ നയങ്ങൾക്ക് എതിരാണെന്നും കലക്ടർ അബ്ദുൽ നാസർ പറഞ്ഞു. 
അദാലത്തിൽ ആകെ ലഭിച്ച 214 അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി. ഡെപ്യൂട്ടി കലക്ടർമാരായ റഹിം, ജ്യോതിലക്ഷ്മി, ഗ്രിഗറി കെ ഫിലിപ്പ്, തഹസിൽദാർ എസ് അനിൽകുമാർ, തഹസിൽദാർ (എൽആർ) ബി ലിസി, താലൂക്ക് ഓഫീസ് ജീവനക്കാർ, വിവിധ വില്ലേജ് ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top