24 August Saturday

പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

 

കൊട്ടാരക്കര 
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സമ്മേളനം കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തിൽ  മന്ത്രി എം എം മണി ഉദ്ഘാടനംചെയ്തു.  ജില്ലാ  പ്രസിഡന്റ‌് എം രാജേഷ് അധ്യക്ഷനായി. 
  സെക്രട്ടറി കെ ഉണ്ണിക്കൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. പി അയിഷാപോറ്റി എംഎൽഎ മുഖ്യാതിഥിയായി. റൂറൽ എസ് പി ഹരിശങ്കർ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ പ്രൊഫ. മാത്യു വാഴക്കുന്നം, സംസ്ഥാന പ്രസിഡന്റ‌് ഡി കെ പൃഥ്വിരാജ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ആർ രമേശ്, ഡിവൈഎസ്‌പിമാരായ എസ് നാസറുദീൻ, അശോകൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ‌് വി ജെ ജോൺ, ആർ ജയകുമാർ, എസ് സലിം, വി പി ബിജു, എം ശിഹാബുദീൻ, ടി എസ് ശിവപ്രകാശ്, ടി അജിത്കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ ആർ എൽ സാജു നന്ദി പറഞ്ഞു.
     തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം റൂറൽ എസ് പി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. എം രാജേഷ് അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എസ് അരുൺ സ്വാഗതം പറഞ്ഞു. എ ആർ അനസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി ആർ ബിജു സംഘടനാ റിപ്പോർട്ടും കെ ഉണ്ണിക്കൃഷ്ണപിള്ള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആർ എൽ സാജു കണക്ക് അവതരിപ്പിച്ചു. ടി രാജു ആഡിറ്റ് റിപ്പോർട്ടും എ ഷാജഹാൻ പ്രമേയവും അവതരിപ്പിച്ചു. എ അബ്ദുൽ സലാം നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top