03 July Friday

യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

പ്രതി സാബു

എഴുകോൺ
മുൻവൈരാഗ്യത്തെ തുടർന്ന്‌ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഓടനാവട്ടം വാപ്പാല പടിഞ്ഞാറ്റിൻകര താന്നിക്കുന്നിൽ വീട്ടിൽ സന്തോഷി (26)നെ കുത്തിപ്പരിക്കേൽപ്പിച്ച വാപ്പാല സുബി ഭവനിൽ സാബു (26)ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സാബുവിന്റെ കുടുംബപ്രശ്നത്തിനു കാരണം സന്തോഷാണെന്ന് ആരോപിച്ച്  സാബു വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിനും വഴക്കിനെത്തിയ സാബു സന്തോഷിന്റെ സഹോദരൻ സിജുവിനെ അസഭ്യം പറയുകയും കമ്പിവടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കമ്പിവടി തട്ടിക്കളഞ്ഞു തടയാൻ ശ്രമിച്ച സന്തോഷിനെ സാബു റബർ ടാപ്പിങ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 
ഗുരുതര പരിക്കേറ്റ സന്തോഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സന്തോഷിന്റെ അമ്മ സൂസമ്മയുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി സിഐ വിനോദ്ചന്ദ്രന്റെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top