26 May Tuesday

അതിഥിത്തൊഴിലാളികളുടെ സംരക്ഷണം പ്രധാനം: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൊല്ലം
കോവിഡിന്റെ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികളുടെ സംരക്ഷണത്തിനു പ്രഥമ പരിഗണന നൽകുമെന്ന് കലക്ടർ ബി അബ്ദുൽ നാസർ. സിറ്റി പൊലീസ് കമീഷണർ ടി നാരായണനൊപ്പം കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയം, പറക്കുളം, ഉമയനല്ലൂർ മേഖലകൾ എന്നിവിടങ്ങളിലെ അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തുകയായിരുന്നു കലക്ടർ. 
ഇവരെ വിവിധ തൊഴിലുകൾക്കെത്തിച്ച കോൺട്രാക്ടർമാർ കൂലിയും ഭക്ഷണവും മറ്റു സൗകര്യവും ഉറപ്പാക്കണം. തൊഴിലാളികളുടെ താമസസ്ഥലങ്ങളുടെ ഉടമസ്ഥരും  ഉത്തരവാദിത്വത്തോടെയുള്ള സമീപനം സ്വീകരിക്കണം. ലോക്ക്ഡൗൺ കാലയളവിൽ  അതിഥി ത്തൊഴിലാളികൾ മുറികളിൽത്തന്നെ തുടരണം. ഇതിന് ലംഘനമുണ്ടായാൽ ബന്ധപ്പെട്ട കോൺട്രാക്ടർമാർക്കും  താമസസ്ഥല ഉടമകൾക്കുമെതിരെ നടപടിയെടുക്കും.  
അതിഥിത്തൊഴിലാളികൾക്ക് എവിടെയെങ്കിലും ഭക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതിയുണ്ടായാൽ തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ വഴിയും മറ്റും സമൂഹ അടുക്കള വഴി പാചകംചെയ്ത ഭക്ഷണമോ അല്ലെങ്കിൽ ആവശ്യമായ ധാന്യമോ പച്ചക്കറിയോ വിതരണം ചെയ്യണം. 
മുറികളിൽ നിശ്ചിത എണ്ണത്തിലധികം തൊഴിലാളികൾ പാടില്ല. സാഹചര്യങ്ങൾ മാറുമ്പോൾ  തൊഴിലാളികൾക്ക് നാടുകളിലേക്ക് മടങ്ങിപ്പോകാൻ അനുമതി നൽകും.  അതുവരെ സർക്കാർ നിർദേശങ്ങളോട് സഹകരിച്ച്  അവരവരുടെ ക്യാമ്പുകളിൽ തുടരണം –-കലക്ടർ പറഞ്ഞു.  
ജില്ലാ പഞ്ചായത്ത്അംഗം എസ് ഫത്തഹുദീൻ, മയ്യനാട്  പഞ്ചായത്ത് പ്രസിഡന്റ് എൽ ലക്ഷ്മണൻ എന്നിവർ തദ്ദേശ തലത്തിൽ ഇടപെടൽ ശക്തമാക്കുമെന്ന് അറിയിച്ചു.  എഡിഎം പി ആർ ഗോപാലകൃഷ്ണൻ, ആർഡിഒ സുമീതൻപിള്ള, ജില്ലാ ലേബർ ഓഫീസർ എ ബിന്ദു, കുടുംബശ്രീ ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ എ ജി  സന്തോഷ് തുടങ്ങിയവരും ഒപ്പമു
ണ്ടായി. 
പ്രധാന വാർത്തകൾ
 Top