26 May Tuesday

നിരീക്ഷണത്തിൽ 17,040 പേർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൊല്ലം
കോവിഡ്‌ 19 ന്റെ സാഹചര്യത്തിൽ ജില്ലയിൽ  നിരീക്ഷണത്തിലുള്ളത്‌ 42 വിദേശ പൗരന്മാർ ഉൾപെടെ 17,040 പേർ. ഇതിൽ 17,017 പേർ വീടുകളിലാണ്‌. ആശുപത്രിയിൽ 23 പേരുണ്ട്‌.  നാലുപേരെയാണ്‌ ഞായറാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 
ദുബായിൽ നിന്നുള്ള 1486 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽനിന്ന് തിരികെ എത്തിയ 4427 സ്വദേശികളും ഗൃഹനിരീക്ഷണത്തിലുണ്ട്‌. 30 പേർ ഗൃഹ നിരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 653 സാമ്പിളുകളിൽ 59 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഫലം വന്നതിൽ പ്രാക്കുളം സ്വദേശി ഒഴികെ  എല്ലാവരുടേയും ഫലം നെഗറ്റീവാണ്. 
ജില്ലയിൽ 16 കൊറോണ കെയർ സെന്ററുകൾ പൂർണ സജ്ജമായി. ഇപ്പോൾ ആറ് സെന്ററുകളിലായി 169 പേർ ഐസൊലേഷനിൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽ നിന്നും എത്തുന്നവരെ കൊറോണ കെയർ സെന്ററുകളിൽ നേരിട്ട് പ്രവേശിപ്പിക്കും. ഇവർ 14 ദിവസം നിരീക്ഷണത്തിൽ  തുടരണം. 
സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന്‌ ഡിഎംഒ ആർ ശ്രീലത അറിയിച്ചു.  ജില്ലയിൽ പോസിറ്റീവ് കേസുണ്ടായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽത്തന്നെ കഴിയണമെന്നും ഡിഎംഒ പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top