09 December Friday

മിനി സിവിൽ സ്റ്റേഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

എൻജിഒ യൂണിയൻ കൊട്ടാരക്കര ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം പി വി ഏലിയാമ്മ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
മിനി സിവിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും എൻജിഒ യൂണിയൻ കൊട്ടാരക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം പി വി ഏലിയാമ്മ ഉദ്ഘാടനംചെയ്തു. എസ് അബു അധ്യക്ഷനായി. റിജു റെജി രക്തസാക്ഷി പ്രമേയവും എച്ച് അരുൺകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി  സതീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ് ആർ സോണി സംസാരിച്ചു. ഭാരവാഹികൾ: എസ് അബു (പ്രസിഡന്റ്‌), റിജു റെജി, ഷമീർ റഹ്മാൻ (വൈസ് പ്രസിഡന്റുമാർ), ടി  സതീഷ്‌കുമാർ (സെക്രട്ടറി), അരുൺകുമാർ, യു കെ വിഷ്ണു (ജോയിന്റ്‌ സെക്രട്ടറി), ജി എസ് രഞ്ജിനി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top