10 August Monday
നിയന്ത്രണങ്ങൾ പാലിച്ചില്ലേൽ നടപടി

ബൈക്കുകളിൽ പൊലീസ്‌ എത്തും

സ്വന്തം ലേഖകൻUpdated: Monday Jun 29, 2020
കൊല്ലം
കോവിഡ്‌ പ്രതിരോധ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ  ബൈക്ക്‌ പട്രോളിങ്ങുമാായി പൊലീസ്‌.  കടകളിലും വാഹനങ്ങളിലും സാമൂഹ്യഅകലം പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തും. ആളുകൾ കൂടുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കാര്യങ്ങൾ നീരിക്ഷിക്കാൻ ബൈക്കുകളിൽ പ്രത്യേക പൊലീസ്‌ സംഘങ്ങളാണ്‌ റോന്തുചുറ്റുന്നത്‌. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്‌ ആദ്യം മുന്നറിയിപ്പും വീണ്ടും ലംഘിച്ചാൽ നടപടിയുമുണ്ടാകും.  
തുടർച്ചയായി കോവിഡ്‌ പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകളുടെയും വാഹനങ്ങളുടെയും  ലൈസൻസ്‌ റദ്ദാക്കും.  സ്‌പെഷ്യൽ കോവിഡ്‌ പട്രോളിങ് കൂടുതൽ ഫലപ്രദമാക്കുമെന്ന്‌  സിറ്റി പൊലീസ്‌ കമീഷണർ ടി നാരായണനും  റൂറൽ ജില്ലാ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കറും പറഞ്ഞു. ബീച്ച്‌, പാർക്ക്‌ എന്നിവിടങ്ങളിലും  പരിശോധന കർശനമാക്കും. വിവിധ ആവശ്യങ്ങൾക്കായി വീടുവിട്ട്‌ പുറത്തിറങ്ങുന്നവർ പാലിക്കേണ്ട 10 നിർദേശങ്ങൾ അടങ്ങിയ പോസ്റ്റർ വ്യാപാരസ്ഥാപനങ്ങൾക്ക്‌ ഉടൻ നൽകും.  
കടയ്‌ക്കുള്ളിൽ ആളുകൾ സാമൂഹ്യഅകലം പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തേണ്ട ആദ്യത്തെ ഉത്തരവാദിത്തം ഉടമകൾക്കാണ്‌.  സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരമാണ്‌ പോസ്‌റ്റർ വിതരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top