14 July Tuesday

യുവാവിനെ കാണാനില്ലെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
ചവറ
ഭിന്നശേഷിക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. തേവലക്കര പുത്തന്‍സങ്കേതം വിളയില്‍ പുത്തൻവീട്ടില്‍ അബ്ബാസി (38)നെ കാണില്ലെന്നുകാണിച്ച്‌‌ അച്ഛൻ ബഷീര്‍കുട്ടിയാണ്‌ ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നല്‍കിയത്‌. മയ്യനാട് എസ് എസ് സമിതിയില്‍ ആയിരുന്ന മകനെ കുറച്ചുദിവസം തന്നോടൊപ്പം താമസിപ്പിക്കാനാണ് ബഷീര്‍കുട്ടി വിളിച്ചുകൊണ്ടുവന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം തിരിച്ചുപോകാന്‍ സാധിച്ചില്ല. ഇതിനിടെ ഒരുദിവസം സമീപത്തെ കടയില്‍പോയ മകനെ കാണാതാകുകയായിരുന്നുവെന്ന്‌ പരാതിയിൽ പറയുന്നു‌. മകനെ കാണാതായിട്ട് ഒന്നരമാസമായിട്ടും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയും ഉണ്ടായില്ലെന്നും ബഷീര്‍കുട്ടി 
പറഞ്ഞു.
പ്രധാന വാർത്തകൾ
 Top