11 July Saturday

മണപ്പള്ളിയിൽ വീട് കയറി ആക്രമണം; 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കരുനാഗപ്പള്ളി 
തഴവ മണപ്പള്ളിയിൽ ബൈക്കിലെത്തിയ സംഘം വീടുകയറി നടത്തിയ  ആക്രമണത്തിൽ  വീട്ടമ്മ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ  കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 
വള്ളിക്കുന്നം  തെക്ക് അക്കാനാട്ട് കിഴക്കതിൽ ഷെഫീഖ് (21), വള്ളികുന്നം കരാഴ്മ ഹാഷിന മൻസിലിൽ ഹഷിം (19), തഴവ അരീപ്പുറത്ത് പടീറ്റതിൽ മുഹമ്മദ് റാഷിദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. 
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു  സംഭവം. ആക്രമണത്തിൽ പരിക്കേറ്റ റംലത്ത് ബീവി (48), ഇവരുടെ ഭർത്താവ് ബഷീർകുട്ടി ( 55), മകൻ ഷെമീർ (30), ഷെമീറിന്റെ ഭാര്യ സഹോദരൻ സൽമാൻ എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.   റംലത്ത് ബീവിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്‌.
 ഷെമീറിനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവർക്കു പരിക്കേറ്റത്. കുടുംബ പ്രശന്‌ങ്ങളുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top