03 April Friday

"കട്ട'യ്‌ക്ക്‌ കൂടെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020
സ്വന്തം ലേഖകന്‍
തെന്മല 
വീടുപണിക്കിടെ നിർമാണ സാധനങ്ങൾക്ക്‌ ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാർക്ക്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ല. ചെലവ്‌ പ്രതീക്ഷിച്ചതിനപ്പുറം കടക്കും. ചിലപ്പോ പണി പാതിയിൽനിന്നെന്നും വരും. എന്നാൽ, ലൈഫ്‌ ഗുണഭോക്താക്കൾക്ക്‌ ഈ പേടിവേണ്ട. ലൈഫിൽ വീട്‌ നിർമിക്കുന്നവർക്ക്‌ ആവശ്യമായ സിമന്റുകട്ടകൾ നിർമിച്ചു നൽകാനൊരുങ്ങുകയാണ്‌ തെന്മല പഞ്ചായത്ത്. 
അഞ്ചുരൂപ നിരക്കിൽ കട്ടകൾ നൽകാനാണ്‌ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌. ആദ്യ തവണ ഓരോ വീടിനും  500 സിമന്റ്കട്ടയാണ് നൽകുന്നത്. പൊതുവിപണിയിലെ വില പരിഗണിച്ചാൽ എട്ടിലൊന്ന്‌ തുകപോലും ഈടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്‌. ഇത്തരത്തിലുള്ള സംരംഭം ജില്ലയിൽ ആദ്യമാണ്‌. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി കട്ടകൾ നിർമിക്കുക. ഇതോടെ തൊഴിലുറപ്പിൽ കൂടുതൽ തൊഴിലും ഗുണഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഹോളോബ്രിക്സ് കട്ടയും ലഭിക്കും. 
സിമന്റ്‌കട്ടകൾ നിർമിക്കുന്നതിന്  തുച്ഛമായ വാടകയിൽ യന്ത്രസാമഗ്രികൾ ഉൾപ്പെടെ നിർമാണശാല വിട്ടുനൽകുന്നത് പ്രദേശത്തെ ഹോളോബ്രിക്സ്കമ്പനി ഉടമയായ സദാശിവൻപിള്ളയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top