04 June Thursday
ബാറിൽ കൊലപാതകശ്രമം

ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

സിയാസ്‌ നാസർ സച്ചിൻ

കൊല്ലം
ബാർ ജീവനക്കാരനെ സോഡാക്കുപ്പികൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിലായി.  കല്ലുംതാഴം സജീനാ മൻസിലിൽ സിയാസ് (18), കല്ലുംതാഴം ആമിനാ മൻസിലിൽ നാസർ (19), കിളികൊല്ലൂർ മണ്ണാമല കട്ടുംപുറത്ത് പുത്തൻവീട്ടിൽ സച്ചിൻ (19) എന്നിവരാണ്‌ പിടിയിലായത്‌.  ബാർ  ജീവനക്കാരൻ ചവറ പന്മന വടക്കോട്ടിൽ വീട്ടിൽ വിശ്വംഭരനെ (46 )യാണ്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്‌.   
കൊല്ലം ടൗൺ അതിർത്തിയിലെ ബാറിൽ ജനുവരി എട്ടിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, ഈസ്റ്റ്പൊലീസ് ഇൻസ്പെക്ടർ രാജേഷ്, എസ്ഐമാരായ മനോജ്, ഉദ്യോഗസ്ഥരായ സുബേർ, ഗുരുപ്രസാദ്, ഷൈജു, ഷെഫീക്ക്, രവീന്ദ്രൻപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.
പ്രധാന വാർത്തകൾ
 Top