29 November Tuesday

നാടിന്റെ വികസനത്തിന് സഹകരണ മേഖല അനിവാര്യം: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കേരള ബാങ്ക് എക്സലൻസ് അവാർഡ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ വിതരണം ചെയ്യുന്നു

കൊല്ലം
സഹകരണ മേഖലയുടെ നിലനിൽപ്പ് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള ബാങ്ക് എക്സലൻസ് അവാർഡ് വിതരണവും സഹകരണ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 87 ലക്ഷം ഇടപാടുകാരാണ് സഹകരണ ബാങ്കുകളിലുള്ളത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷപവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് നിർണായകമാണ് സഹകരണ ബാങ്കുകളുടെ വളർച്ച. 
ഒരു നിക്ഷേപകന് പോലും പണം നഷ്ടമാകില്ല എന്ന ഉറപ്പാണ് സഹകരണ മേഖലയുടെ കരുത്ത്. ഇതിനെതിരെ കൊണ്ടുവരുന്ന നിയമങ്ങൾ വികസനവിരുദ്ധ സമീപനമായേ കാണാനാകൂ. ജനങ്ങളുടെ വിശ്വാസമാർജിച്ച സഹകരണ പ്രസ്ഥാനം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൂടാ. മത്സരാധിഷ്ഠിത പ്രവർത്തനമാണ് മേഖലയിൽനിന്ന് പ്രതീക്ഷിക്കുന്നത്. വൈവിധ്യ  വൽക്കരണം സാധ്യമാക്കുന്നതിലൂടെ സഹകരണ മേഖലയ്ക്ക് കരുത്ത് പകരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കടയ്ക്കൽ, പുനലൂർ, കുലശേഖരപുരം സർവീസ് ബാങ്കുകൾക്കാണ് യഥാക്രമം ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ. ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ ജി ലാലു, സഹകരണ മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ കെ സേതുമാധവൻ, എം സി ബിനുകുമാർ, തൊടിയൂർ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എ അബ്ദുൽ ഹലീം, കേരള ബാങ്ക് ജനറൽ മാനേജർ ജി സുരേഷ്‌കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ പി എസ് വിനീത് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top